കേരള ബ്ലാസ്റ്റേഴ്സ് വിട്ട ദീപേന്ദ്ര നേഗി ഇനി ഹൈദരബാദ് എഫ് സിയിൽ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ താരമായിരുന്ന ദീപേന്ദ്ര നേഗി ഇനി ഹൈദരബാദ് എഫ് സിയിൽ കളിക്കും. ഹൈദരബാദ് എഫ് സിയുമായി രണ്ട് വർഷത്തെ കരാറിൽ യുവതാരം ഒപ്പുവെച്ചു. പൂനെ സിറ്റിക്ക് പകരം ഐ എസ് എല്ലിലേക്ക് എത്തിയ ഹൈദരബാദിന്റെ രണ്ടാമത്തെ പ്രധാന സൈനിംഗ് ആണ് നേഗി. കഴിഞ്ഞ ദിവസം നേഗി താൻ കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു. അതിനു പിന്നാലെ ആണ് സൈനിംഗ്.

അവസാന രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന താരമാണ് നേഗി. ഡേവിഡ് ജെയിംസിന്റെ കീഴിൽ അരങ്ങേറ്റത്തിൽ തന്നെ അത്ഭുതം കാണിച്ച താരം പിന്നീട് നിറം മങ്ങുകയായിരുന്നു. പരിക്കാണ് നേഗിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ വില്ലനായത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ താരത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. മുൻ ഇന്ത്യൻ അണ്ടർ 17 ക്യാപ്റ്റൻ കൂടുയാണ് നേഗി.

Advertisement