ഇക്കാർഡിക്കായി അവസാനം യുവന്റസ് രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാപോളി ഇക്കാർഡിക്കായി രംഗത്ത് ഇല്ല എന്ന് പറഞ്ഞതോടെ ഭാവി അനിശ്ചിതത്വത്തിൽ ആയിരുന്ന ഇന്റർ മിലാൻ സ്ട്രൈക്കർ ഇക്കാർഡിക്കായി യുവന്റസ് രംഗത്ത്. താരത്തിനെ ടീമിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ യുവന്റസ് ആരംഭിച്ചു എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിഗ്വയിനും മാൻസുകിചും ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് ഇക്കാർഡിയെ സ്വന്തമാക്കാൻ യുവന്റസ് ശ്രമിക്കുന്നത്.

നേരത്തെ ഇക്കാർഡി ക്ലബിന്റെ ഭാവി പദ്ധതികളിൽ ഒന്നും ഇല്ലാ എന്നു ഇന്റർ മിലാൻ ബോർഡ് വ്യക്തമാക്കിയിരുന്നു. ഇക്കാർഡിക്ക് പകരം സ്ട്രൈക്കറായി ലുകാകുവിനെ ടീമിൽ എത്തിക്കാനും ഇന്റർ മിലാൻ ശ്രമിക്കുന്നുണ്ട്. ഇന്റർ മിലാനും ഇക്കാർഡിയും തമ്മിലുള്ള പ്രശ്നങ്ങൾ കാരണമാണ് ഇക്കാർഡി ക്ലബ് വിടേണ്ടി വരുന്നത്. താരത്തെ ക്ലബിനായി ഇനി കളിപ്പിക്കില്ല എന്ന് ഉറപ്പിച്ചാണ് ഇന്റർ മുന്നോട്ട് പോകുന്നത്. ടീമിനൊപ്പം ട്രെയിൻ ചെയ്യാൻ വരെ ഇപ്പോൾ ഇന്റർ ഇക്കാർഡിയെ അനുവദിക്കുന്നില്ല.