ഇക്കാർഡിയെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ 60 മില്യൺ നൽകാം എന്ന് പി എസ് ജി

- Advertisement -

ലോൺ കാലാവധി തീർന്നാൽ ഇക്കാർഡിയെ സ്ഥിരകരാറിൽ സ്വന്തമാക്കാൻ പി എസ് ജി തീരുമാനിച്ചു. ഇതിനായി ഇന്റർ മിലാനുമായി പി എസ് ജി ചർച്ചകൾ ആരംഭിച്ചു. 60 മില്യൺ ആണ് പി എസ് ജി ഇന്ററിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. 90 മില്യൺ ആയിരുന്നു ഇന്റർ ആവശ്യപ്പെട്ടത്. എന്നാൽ പുതിയ സാഹചര്യത്തിൽ പി എസ് ജിയുടെ ഓഫർ ഇന്റർ മിലാൻ സ്വീകരിച്ചേക്കും.

കവാനി ക്ലബ് വിടുന്നതിനാൽ സ്ഥിരം ഒമ്പതാം നമ്പർ ആയാണ് ഇക്കാർഡിയെ പി എസ് ജി കണക്കാക്കുന്നത്. ഇന്റർ മിലാനിൽ വലിയ പ്രശ്നനങ്ങൾ ഉണ്ടാക്കിയതിനാൽ അവിടെ കളിക്കാൻ കഴിയാതെ പി എസ് ജിയിൽ ലോണിൽ എത്തിയതായിരുന്നു ഇക്കാർഡി‌. പി എസ് ജിൽകു വേണ്ടി 30 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ അടിച്ചു കൂട്ടാനും ഇക്കാർഡിക്ക് ആയിരുന്നു.

Advertisement