സാമുവൽ ഒഡീഷയിൽ, നീക്കം ഔദ്യോഗികമായി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം സാമുവലിന്റെ ഒഡീഷ എഫ് സിയിലേക്കുള്ള യാത്ര ഔദ്യോഗികമായി. ഒഡീഷ എഫ് സി സാമൂഹിക മാധ്യമങ്ങളിലൂടെ സാമുവലിന്റെ സൈനിംഗ് പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ച യുവതാരം ആയിരുന്നു സാമുവൽ ക്ലബ് വിട്ടു‌. കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസണിൽ ആകെ അഞ്ചു മത്സരങ്ങൾ ആണ് സാമുവൽ കളിച്ചത്. അവസരങ്ങൾ കുറഞ്ഞത് തന്നെയാണ് താരം ക്ലബ് വിടാനുള്ള കാരണവും.

ഷില്ലോങ്ങ് ലജോങ് മിഡ്ഫീൽഡർ ആയിരുന്ന സാമുവൽ ലാൽമുവൻപുയിയ മികച്ച ഫോമിൽ നിൽക്കെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ഷില്ലോങ്ങ് ലജോങ്ങിന്റെ ക്യാപ്റ്റൻ കൂടി ആയിരുന്നു സാമുവൽ. താരം ഇപ്പോൾ ഒഡീഷയുമായി രണ്ടു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. 22കാരനായ സാമുവൽ 2017-18 സീസൺ ഐലീഗിലെ മികച്ച യുവതാരമായി തിരിഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒഡീഷയിൽ കരാർ ഒപ്പുവെച്ചതിൽ സന്തോഷം ഉണ്ട് എന്നും ക്ലബിനായി ഭുവനേശ്വറിൽ കളിക്കാൻ ആണ് കാത്തിരിക്കുന്നത് എന്നും കരാർ ഒപ്പുവെച്ച ശേഷം സാമുവൽ പറഞ്ഞു.

Advertisement