കായ് ഹവേർട്സ് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകും, ചെൽസി തന്നെ ലക്ഷ്യം

- Advertisement -

ജർമ്മൻ യുവതാരം കായ് ഹവേർട്സ് തന്റെ ക്ലബായ ബയർ ലെവർകൂസണ് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകും. ക്ലബ് വിടാനുള്ള ആഗ്രഹം താരം നേരത്തെ വ്യക്തമാക്കിയിരുന്നു‌. പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്ക് വരാൻ വേണ്ടിയാണ് താരം ട്രാൻസ്ഫർ റിക്വസ്റ്റ് നൽകുന്നത്. ട്രാൻസ്ഫർ റിക്വസ്റ്റ് ലെവർകൂസൻ അംഗീകരിച്ചാൽ ചെൽസി താരത്തിനായി ഓഫർ സമർപ്പിച്ചേക്കും.

ടിമൊ വെർണറിന്റെ സാന്നിധ്യമാണ് ഹവേർട്സിനെയും ചെൽസിയിലേക്ക് അടുപ്പിക്കുന്നത്‌. 20കാരനായ താരം ബയേർ ലെവർകൂസന് വേണ്ടി കാഴ്ചവെക്കുന്ന മികച്ച പ്രകടനങ്ങളാണ് താരത്തിനെ യൂറോപ്യൻ വമ്പന്മാരുടെ ശ്രദ്ധയിൽ എത്തിച്ചത്. ലെവർകൂസന്റെ അക്കാദമിയിലൂടെ തന്നെ വളർന്നു വന്ന താരമാണ് ഹവേർട്സ്. താരത്തെ വിൽക്കണം എങ്കിൽ നൂറു മില്യണിൽ കൂടുതൽ ആണ് ലെവർകൂസൻ ആവശ്യപ്പെടുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായും വിങ്ങറായും കളിക്കുന്ന താരം ഇതിനകം തന്നെ ജർമ്മൻ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.

Advertisement