പോൾ പോഗ്ബയുടെ കരാർ പുതുക്കാനുള്ള ചർച്ചകൾ മാഞ്ചസ്റ്റർ ആരംഭിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബയുടെ കരാർ പുതുക്കാനുള്ള ചർച്ചകൾ ക്ലബ് ആരംഭിച്ചു. അടുത്ത സീസൺ അവസാനത്തോടെയാണ് പോഗ്ബയുടെ യുണൈറ്റഡിലെ കരാർ അവസാനിക്കുന്നത്. നേരത്തെ ക്ലബ് വിടാൻ ആയിരുന്നു പോഗ്ബയുടെ തീരുമാനം. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെ പുതിയ സാഹചര്യം പോഗ്ബയെ ക്ലബിൽ നിർത്തിയേക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ മികച്ച ഫോമിലാണ്. ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിലെ യുണൈറ്റഡിന്റെ മികച്ച പ്രകടനങ്ങൾ താരത്തിന് ക്ലബിൽ പ്രതീക്ഷ നൽകുന്നുണ്ട്‌. ഇപ്പോൾ മധ്യനിരയിൽ പോഗ്ബയും ബ്രൂണോയും തമ്മിൽ നല്ല കൂട്ടുകെട്ടും ഉണ്ട്. മൂന്ന് വർഷത്തേക്ക് കൂടെയുള്ള പുതിയ കരാറാണ് യുണൈറ്റഡ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. കരാർ പോഗ്ബ അംഗീകരിക്കുന്നതിന് പ്രധാന വെല്ലുവിളി പോഗ്ബയുടെ ഏജന്റായ റൈയോള മാത്രമാണ്.

Previous articleകേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു കൊളംബിയൻ സെന്റർ ബാക്ക് എത്തുന്നു
Next articleകായ് ഹവേർട്സ് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകും, ചെൽസി തന്നെ ലക്ഷ്യം