ഫെറാൻ ടോറസ് യുവന്റസിനോട് അടുക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വലൻസിയയുടെ താരമായ ഫെറാൻ ടോറസിനെ സ്വന്തമാക്കാനുള്ള യുവന്റസ് ശ്രമങ്ങൾ വിജയം കാണുന്നു. ടോറസുമായുള്ള യുവന്റസിന്റെ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്നാണ് വാർത്തകൾ. 20കാരനായ താരം ഈ സീസണിൽ വലൻസിയക്കായി ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു. താരത്തെ എന്തു വിലയും നൽകി സ്വന്തമാക്കാൻ ആണ് യുവന്റസ് ഉദ്ദേശിക്കുന്നത്. ടോറാസിനു വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളും, മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തുണ്ട്.

വലൻസിയയിൽ 110 മില്യണോളമാണ് ഫെറാൻ ടോറസിന്റെ റിലീസ് ക്ലോസ്. എന്നാൽ 60 മില്യൺ നൽകിയാൻ താരത്തെ വലൻസിയ വിട്ടു നൽകിയേക്കും. ഒരു വർഷത്തെ കരാർ മാത്രമെ ടോറസിന് വലൻസിയയിൽ ബാക്കിയുള്ളൂ. 60 മില്യൺ താരത്തിനായി നൽകാൻ യുവന്റസ് ഒരുക്കമാണ്‌.