ഫെറാൻ ടോറസിനെ സ്വന്തമാക്കാൻ ആകുമെന്ന പ്രതീക്ഷയിൽ ബാഴ്സലോണ

20211127 122647

ബാഴ്സലോണ സ്ക്വാഡ് ശക്തമാക്കാനുള്ള ശ്രമത്തിലാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റെർലിംഗിനെ സ്വന്തമാക്കാൻ കുറച്ച് കാലമായി ശ്രമിക്കുന്ന ബാഴ്സലോണ ഇപ്പോൾ അവരുടെ ശ്രദ്ധ മറ്റൊരു താരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ബാഴ്സലോണയുടെ തന്നെ അറ്റാക്കിംഗ് താരമായ ഫെറാൻ ടോറസുമായി ബാഴ്സലോണ ചർച്ചകൾ നടത്തുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരവും സ്പെയിനിലേക്ക് മടങ്ങാൻ ഒരുക്കമാണ്.

ജനുവരിയിൽ തന്നെ ബാഴ്സലോണ താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ബാഴ്സലോണക്ക് ഒരു വലിയ സൈനിംഗ് നടത്താൻ ഉള്ള ഫണ്ട് ഇപ്പോൾ ഇല്ല. അതുകൊണ്ട് തന്നെ ജനുവരിയിൽ കൗട്ടീനോയെ വിൽക്കാൻ ആകും എന്നും ആ ഫണ്ട് ഉപയോഗിച്ച് ഫെറാൻ ടോറസിനെ വാങ്ങാം എന്നും ബാഴ്സലോണ കരുതുന്നു. വലൻസിയയുടെ താരമായുരുന്നു ടോറസ് കഴിഞ്ഞ സീസണിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്.

Previous articleബംഗ്ലാദേശ് 330ന് പുറത്ത്
Next articleപ്രീമിയർ ലീഗിൽ ഇന്ന് അഞ്ചു മത്സരങ്ങൾ