പ്രീമിയർ ലീഗിൽ ഇന്ന് അഞ്ചു മത്സരങ്ങൾ

20211125 031810

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് അഞ്ചു മത്സരങ്ങൾ നടക്കും. ഇന്ന് ആദ്യം നടക്കുന്ന മത്സരത്തിൽ ആഴ്സണൽ ന്യൂകാസിലിനെ നേരിടും. ലിവർപൂളിനെതിരെ ഏറ്റ വലിയ പരാജയത്തിൽ നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെ ആകും ആഴ്സണൽ ഇറങ്ങുക. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. ലിവർപൂൾ ഇന്ന് സതാമ്പ്ടണെ ആണ് നേരിടേണ്ടത്. സ്താമ്പ്ടണ് മികച്ച ഫോമിൽ ഉള്ള ലിവർപൂളിനെ അൻഫീൽഡിൽ തടയാൻ ആകുമോ എന്ന് കണ്ടറിയണം. ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ ബ്രൈറ്റൺ ലീഡ്സിനെയും നോർവിച് വോൾവ്സിനെയും ക്രിസ്റ്റൽ പാലസ് ആസ്റ്റൺ വില്ലയെയും നേരിടും. എല്ലാ മത്സരങ്ങളിം ഹോറ്റ്സ്റ്റാറിലും സ്റ്റാർസ്പോർട്സിലും കാണാം.

Arsenal vs Newcastle 6.00
Liverpool vs Southampton 8.30
Crystal Palace vs Aston Villa 8.30
Norwich vs Wolves 8.30
Brighton vs Leeds 11.00

Previous articleഫെറാൻ ടോറസിനെ സ്വന്തമാക്കാൻ ആകുമെന്ന പ്രതീക്ഷയിൽ ബാഴ്സലോണ
Next articleദേശീയ സീനിയർ വനിതാ ഫുട്ബോൾ നാളെ മുതൽ