എറിക്സണും ഇന്റർ മിലാനിൽ, ഇന്ന് കരാർ ഒപ്പുവെക്കും

- Advertisement -

ടോട്ടൻഹാം വിടാൻ കാലങ്ങളായി ശ്രമിക്കുന്ന മധ്യനിര താരം എറിക്സണ് അവസാനം ക്ലബ് വിടുകയാണ്. താരത്തെ ഇന്ന് ഇന്റർ മിലാൻ സ്വന്തമാക്കും. എറിക്സണുമായി നേരത്തെ തന്നെ ഇന്റർ മിലാൻ ധാരണയിൽ എത്തിയിരുന്നു. 20 മില്യൺ നൽകിയാണ് എറിക്സണെ ഇന്റർ മിലാൻ സ്വന്തമാക്കുന്നത്. ഇന്ന് താരം മിലാനിൽ എത്തി കരാർ ഒപ്പുവെക്കും.

യുവന്റസുമായി ലീഗിൽ പൊരുതി നിൽക്കേണ്ടുള്ളത് കൊണ്ട് മധ്യനിര ശക്തമാക്കാൻ വേണ്ടിയാണ് ഇന്റർ എറിക്സണെ ടീമിൽ എത്തിക്കുന്നത്. ഇതിനകം തന്നെ വിക്ടർ മോസസ്, ആശ്ലി യങ് എന്നിവരെയും ഇംഗ്ലണ്ടിൽ നിന്ന് ഇന്റർ മിലാൻ ഈ ജനുവരി ട്രാൻസ്ഫറിൽ ഇറ്റലിയിലേക്ക് എത്തിച്ചിട്ടുണ്ട്.

Advertisement