മഴയിൽ മുങ്ങിയ കളിയിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യൻ യുവനിരക്ക് ജയം

Photo: Twitter/@cricketworldcup
- Advertisement -

അണ്ടർ 19 ലോകകപ്പിൽ നിലവിലെ ജേതാക്കളായ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെയാണ് ഇന്ത്യ തോല്പിച്ചത്.  മഴയിൽ മുങ്ങിയ മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമത്തിൽ ഇന്ത്യ 44 റൺസിനാണ് ന്യൂസിലൻഡിനെ തോൽപ്പിച്ചത്. ജയത്തോടെ ക്വാർട്ടർ ഉറപ്പിച്ച ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 23 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 115 റൺസാണ് എടുത്തത്. തുടർന്ന് മഴമൂലം ന്യൂസിലാൻഡിന്റെ ലക്‌ഷ്യം ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 23 ഓവറിൽ 192 റൺസായി നിജപ്പെടുത്തുകയായിരുന്നു. തുടർന്ന് 21 ഓവറിൽ ന്യൂസിലാൻഡ് ഓൾ ഔട്ട് ആവുമ്പോൾ  147 റൺസാണ് എടുത്തത്.

ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ ജയ്‌സ്വാൾ 57 റൺസും ദിവ്യൻഷ് സക്സേന 52 റൺസുമെടുത്ത് പുറത്താവാതെ നിന്നു. തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റിൽ തന്നെ 53 റൺസ് ന്യൂസിലാൻഡ് ഓപ്പണർമാർ കൂട്ടിച്ചേർത്തെങ്കിലും തുടർന്ന് ആർക്കും മികച്ച പ്രകടനം നടത്താനായില്ല. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയി 4 വിക്കറ്റും അൻകോൾക്കർ മൂന്ന് വിക്കറ്റും വീഴ്ത്തി.

Advertisement