ഡി ലിറ്റ് യുവന്റസിലേക്ക് മാത്രമേ പോവുകയുള്ളൂ എന്ന് ഏജന്റ്

അയാക്സിന്റെ ക്യാപ്റ്റനായ ഡി ലിറ്റിനെ ആരെങ്കിലും സ്വന്തമാക്കുന്നുണ്ട് എങ്കിൽ അത് യുവന്റസ് ആയിരിക്കും എന്ന് ഡി ലിറ്റിന്റെ ഏജന്റ് റൈയോള. യുവന്റസ് മാത്രമേ താരവുമായി ചർച്ചയിൽ ഉള്ളൂ എന്നും യുവന്റസിന്റെ ഓഫർ മാത്രമേ ഇപ്പോൾ അയാക്സിന് മുന്നിൽ ഉള്ളൂ എന്നും റൈയോള പറഞ്ഞു. ഡിലിറ്റും യുവന്റസുമായി കരാർ ധാരണയായി എന്നും ഇപ്പോൾ ഉള്ള പ്രശ്നം ഇരു ക്ലബുകൾ തമ്മിൽ ആണെന്നും റൈയോള പറഞ്ഞു.

ക്ലബുകളുമായി ട്രാൻസ്ഫർ തുക തീരുമാനമായാൽ ഈ ട്രാൻസ്ഫർ നടക്കും. ട്രാൻസ്ഫർ പൂർത്തിയാകുന്നത് വരെ അയാക്സിനൊപ്പം ഡി ലിറ്റ് പരിശീലനം നടത്തും എന്നും റൈയോള പറഞ്ഞു. അല്ലാതെ സുഖമില്ല എന്ന് പറഞ്ഞ് ട്രെനിനിങ്ങിനെ പോകാതെ ഇരിക്കുന്ന ആളല്ല ഡി ലിറ്റ് എന്നും റൈയോള പറഞ്ഞു.

Previous articleബ്രസീലിയൻ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കി അത്ലറ്റിക്കോ മാഡ്രിഡ്
Next articleറോമയുടെ എൽ ഷരാവി ചൈനയിൽ