ബ്രസീലിയൻ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കി അത്ലറ്റിക്കോ മാഡ്രിഡ്

വരുന്ന സീസണായുള്ള ഒരുക്കം ഗംഭീരമാക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. പുതുതായി ഒരു ബ്രസീലിയൻ യുവതാരത്തെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് ടീമിൽ എത്തിച്ചിരിക്കുന്നത്. ബ്രസീലിയൻ ലെഫ്റ്റ് ബാക്കായ റെനാൻ ലോഡി ആണ് മാഡ്രിഡിൽ എത്തിയിരിക്കുന്നത്. 21കാരനായ‌ റെനാൻ 6 വർഷത്തെ കരാറാണ് അത്ലറ്റിക്കോ മാഡ്രിഡുമായി ഒപ്പുവെച്ചത്.

അത്ലറ്റിക്കോ പരനെൻസിന്റെ താരമായിരുന്നു റെനാൻ ലോഡി. ക്ലബിനായി 49 മത്സരങ്ങൾ കളിച്ചിട്ടുള്ള റെനാൻ 4 ഗോളുകളും 8 അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്. ഈ വലിയ ക്ലബിൽ എത്താൻ ആയതിൽ സന്തോഷമുണ്ടെന്നും സിമിയോണിക്ക് കീഴിൽ കളിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്നും റെനാൻ പറഞ്ഞു. സിമിയോണി ലോകത്തെ മികച്ച പരിശീലകരിൽ ഒന്നാണെന്നും യുവതാരം പറഞ്ഞു.

Previous articleഗോൾഡൻ അലിസൺ ബെക്കർ
Next articleഡി ലിറ്റ് യുവന്റസിലേക്ക് മാത്രമേ പോവുകയുള്ളൂ എന്ന് ഏജന്റ്