റോമയുടെ എൽ ഷരാവി ചൈനയിൽ

ഇറ്റാലിയൻ താരം എൽ ഷരാവി ഇനി ചൈനീസ് സൂപ്പർ ലീഗിൽ കളിക്കും. ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെൻഹുവയിലാണ് ഷരാവി ചേർന്നിരിക്കുന്നത്. റോമയുടെ‌ ഫോർവേഡായിരുന്ന താരം ഇറ്റലിയിൽ നിന്ന് തന്നെ ഓഫറുകൾ ഉണ്ടായിട്ടും അതൊക്കെ നിരസിച്ച് ചൈനയിലേക്ക് പോവുകയായിരുന്നു. 20 മില്യണോളം തുകയാണ് റോമയ്ക്ക് ഈ ട്രാൻസ്ഫറിൽ ലഭിക്കുക.

എൽ ഷരാവി വർഷത്തിൽ 16 മില്യണോള സമ്പാദിക്കുന്ന കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. 26കാരനായ ഷരാവി 2016ൽ ആണ് റോമയിൽ എത്തിയത്. മുമ്പ് എ സി മിലാനിലും, ഫ്രഞ്ച് ക്ലബായ മൊണോക്കോയിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ റോമയ്ക്ക് വേണ്ടി ഇറ്റാലിയൻ ലീഗിൽ 11 ഗോളുകൾ ഷരാവി നേടിയിരുന്നു. ഇറ്റലി ദേശീയ ടീമിനായി ഇരുപതിൽ അധികം മത്സരങ്ങൾ കളിച്ച താരം കൂടിയാണ് ഷരാവി.

Previous articleഡി ലിറ്റ് യുവന്റസിലേക്ക് മാത്രമേ പോവുകയുള്ളൂ എന്ന് ഏജന്റ്
Next articleഇംഗ്ലണ്ടിനെതിരെ ചരിത്ര ടെസ്റ്റിനുള്ള അയര്‍ലണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചു