സ്മാളിങ്ങിന് പിന്നാലെ ഡർമിയാനും സീരി എ യിലേക്ക്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ മറ്റെയോ ഡർമിയാനും ഇറ്റാലിയൻ ലീഗിലേക്ക്. സീരി എ ക്ലബ്ബായ പാർമയിലേക്കാണ് താരം മാറുക. താരത്തിന്റെ ലോൺ കൈമാറ്റത്തിനായി ഇരു ക്ലബ്ബ്കളും ധാരണയിൽ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. ഒരു വർഷത്തേക്കാകും താരം ജന്മനാട്ടിലേക്ക് ലോണിൽ പോകുക. ഇറ്റലി ദേശീയ താരമാണ് ഡർമിയാൻ.

2015 ലാണ് ഡർമിയാൻ ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. പക്ഷെ യുണൈറ്റഡ് ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ താരം പാട് പെട്ടതോടെ ബെഞ്ചിലായി സ്ഥാനം. റൈറ്റ് ബാക്കായ താരം വാൻ ബിസാകയുടെ വരവോടെ അവസരങ്ങൾ കുറയും എന്നുറപ്പായതോടെയാണ് ഓൾഡ് ട്രാഫോഡ് വിടാൻ തീരുമാനിച്ചത്. നേരത്തെ സാഞ്ചസ്, ലുക്കാക്കു എന്നിവരും ഇന്റർ മിലാനിൽ ചേർന്നിരുന്നു.

Advertisement