മൂന്നാം മത്സരത്തിലും മെസ്സി കളിക്കില്ല, ഗ്രീസ്മാനിൽ പ്രതീക്ഷ അർപ്പിച്ച് ബാഴ്സ

മെസ്സിയുടെ കളി കാണാൻ ബാഴ്സ ആരാധകർ ഇനിയും കാത്തിരിക്കണം. പരിക്കേറ്റ താരം ബാഴ്‌സലോണയുടെ മൂന്നാം മത്സരത്തിലും കളിക്കില്ല. ഒസാസുനക്ക് എതിരെയാണ് ബാഴ്സയുടെ മൂന്നാം ല ലീഗ മത്സരം. ബാഴ്സ പരിശീലകൻ വാൽവേർഡെ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിതീകരിച്ചത്.

ഇനി രാജ്യാന്തര മത്സരങ്ങൾക്കായുള്ള ഇടവേളക്ക് ശേഷമേ മെസ്സി ബാഴ്സക്ക് വേണ്ടി കളിക്കാൻ സാധ്യത. കാലിന് പരിക്കേറ്റ താരം പ്രീ സീസണിലും കളിച്ചിരുന്നില്ല. രാജ്യാന്തര മത്സര ഇടവേളക്ക് ശേഷം വലൻസിയക്ക് എതിരെയാണ് ബാഴ്സയുടെ കളി. മെസ്സിയെ കൂടാതെ സുവാരസ്, ദമ്പലെ എന്നിവരും പരിക്കേറ്റ് പുറത്താണ്. എങ്കിലും മെസ്സിയുടെ അഭാവത്തിൽ ഗ്രീസ്മാൻ ഫോമിലേക്ക് എത്തിയത് ബാഴ്സക്ക് ആശ്വാസമാകും. ബെറ്റിസിന് എതിരെ 2 ഗോളുകൾ നേടിയ ഗ്രീസ്മാൻ ബാഴ്സക്ക് ജയം സമ്മാനിച്ചിരുന്നു.

Previous articleസ്മാളിങ്ങിന് പിന്നാലെ ഡർമിയാനും സീരി എ യിലേക്ക്
Next articleകന്നി വിക്കറ്റ് നേടി റഖീം കോണ്‍വാല്‍, അര്‍ദ്ധ ശതകത്തിനരികെ മയാംഗ് അഗര്‍വാള്‍