സ്മിത്തിന്റെ മടങ്ങി വരവ് അടുത്ത മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മുൻതൂക്കം നൽകുമെന്ന് പെയിൻ

- Advertisement -

ലോകത്തിലെ ഏറ്റവും മികച്ച താരമായ സ്റ്റീവ് സ്മിത്തിന്റെ മടങ്ങി വരവ് ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് മുൻ‌തൂക്കം നൽകുമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയിൻ. കഴിഞ്ഞ മത്സരത്തിൽ ആഷസ് കിരീടം നിലനിർത്തുന്നതിന് അടുത്ത് ഓസ്ട്രേലിയ എത്തിയെങ്കിലും ബെൻ സ്റ്റോക്സിന്റെ വിരോചിത പ്രകടനം ഇംഗ്ലണ്ടിന് ജയവും പരമ്പരയിൽ സമനിലയും നേടികൊടുക്കുകയും ചെയ്തിരുന്നു.

രണ്ടാം ടെസ്റ്റിൽ കഴുത്തിന് പന്ത് കൊണ്ടതിനെ തുടർന്ന് മൂന്നാം ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് കളിച്ചിരുന്നില്ല. അടുത്ത ആഴ്ച നടക്കുന്ന ആഷസ് ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് ടീമിൽ തിരിച്ചെത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.  സ്റ്റീവ് സ്മിത്തില്ലാതെ ഓസ്ട്രേലിയക്ക് ആരും വിജയം സാധ്യത കല്പിച്ചിരുന്നില്ലെന്നും ടിം പെയിൻ പറഞ്ഞു. സ്മിത്തിന്റെ ടീമിലേക്കുള്ള മടങ്ങി വരവ് ആഷസ് നിലനിർത്താനുള്ള ഓസ്‌ട്രേലിയയുടെ ശ്രമത്തിന് നിർണ്ണായകമാണെന്നും പെയിൻ പറഞ്ഞു.

12 മാസത്തെ വിലക്ക് കഴിഞ്ഞ് ടീമിൽ തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത് ആദ്യ ടെസ്റ്റിൽ 144 റൺസും 142റൺസും രണ്ടു ഇന്നിങ്‌സുകളിലുമായി നേടി ആസ്‌ട്രേലിയക്ക് ആദ്യ ടെസ്റ്റിൽ വിജയം നൽകിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ആദ്യ ഇന്നിങ്സിൽ 92 റൺസ് എടുത്ത സ്റ്റീവ് സ്മിത്ത് രണ്ടാം ഇന്നിങ്സിൽ  പരിക്ക് മൂലം ബാറ്റ് ചെയ്തിരുന്നില്ല.

Advertisement