ഞെട്ടിക്കാൻ ഒരുങ്ങി ആഴ്സണൽ, കുട്ടീഞ്ഞോ ലോണിൽ ആഴ്സണലിലേക്ക്

- Advertisement -

ഈ ട്രാൻസ്ഫർ സീസണിലെ ഏറ്റവും വലിയ സർപ്രൈസിന് ആഴ്സണൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബാഴ്സലോണ താരം ഫിലിപ് കുട്ടിഞ്ഞോയെ ലോണിൽ എമിറേറ്റ്‌സിൽ എത്തിക്കാൻ ആഴ്സണൽ ശ്രമം ആരംഭിച്ചതായി സ്പാനിഷ് മീഡിയാ റിപ്പോർട്ടുകൾ. താരത്തെ തിരികെ പ്രീമിയർ ലീഗിൽ എത്തിക്കാൻ ഉള്ള ദൗത്യത്തിൽ ആഴ്സണൽ വിജയിച്ചതായാണ് റിപ്പോർട്ടുകൾ.

മുൻ ലിവർപൂൾ മധ്യനിര തരമായ കുട്ടീഞ്ഞോയെ സ്വന്തമാക്കാനായാൽ ആഴ്സണലിന് അത് വലിയ നേട്ടമാകും. കഴിഞ്ഞ ഒന്നര വർഷമായി ല ലീഗെയിൽ മോശം ഫോമിൽ ആണെങ്കിലും പ്രീമിയർ ലീഗിൽ നേരത്തെ തന്നെ കഴിവ് തെളിയിച്ച താരമാണ് കുട്ടിഞൊ. ലിവർപൂളിൽ കളിക്കെ ഏറ്റവും മികച്ച മധ്യനിര കളിക്കാരിൽ ഒരാളായിരുന്നു കുട്ടീഞ്ഞോ. ലോണിൽ താരത്തെ ഒരു സീസണിനായി നൽകാൻ ബാഴ്സ തയ്യാറാണെങ്കിലും അടുത്ത വർഷം കരാർ സ്ഥിരമാക്കാനുള്ള ഓപ്‌ഷൻ ഇല്ലാതെയാവും താരം ലണ്ടനിൽ എത്തുക. എങ്കിലും ലീഗിലെ എതിരാളികളായ ലിവർപൂളിന്റെ മുൻ താരത്തെ ടീമിൽ എത്തിക്കുന്നത് ആഴ്സണലിന് വൻ ആത്മവിശ്വാസമാകും സമ്മാനിക്കുക.

Advertisement