വെസ്റ്റ് ഇൻഡീസിനെ ബാറ്റിംഗിനയച്ച് ഇന്ത്യ

- Advertisement -

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് T20 മത്സര പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ബാറ്റിംഗിനയച്ചു. മൂന്ന് മത്സരങ്ങളുള്ള സീരീസിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരു വൈറ്റ് വാഷ് ഒഴിവാക്കാനാണ് വെസ്റ്റ് ഇൻഡീസ് ഇന്നിറങ്ങുന്നത്. ടോസ്സ് നേടിയ ക്യാപ്റ്റൻ കൊഹ്ലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

യുവതാരം രാഹുൽ ചഹാർ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. രണ്ട് ദിവസം മുൻപാണ് 20 കാരനായ ചഹർ ജന്മദിനമാഘോഷിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വീണ്ടും 22 യാർഡ് വീണ്ടും കവർ ചെയ്തു.

ജഡേജക്ക് പകരമാണ് ചഹർ ഇറങ്ങുന്നത്. രോഹിത്ത് ശർമ്മക്ക് പകരം കെ എൽ രാഹുലും ഖലിലിന് പകരം ദീപക് ചഹർ കളിക്കും

ഇന്ത്യ: Shikhar Dhawan, Lokesh Rahul, Virat Kohli(c), Rishabh Pant(w), Manish Pandey, Krunal Pandya, Washington Sundar, Rahul Chahar, Bhuvneshwar Kumar, Deepak Chahar, Navdeep Saini

വെസ്റ്റ് ഇൻഡീസ്: Sunil Narine, Evin Lewis, Nicholas Pooran(w), Kieron Pollard, Shimron Hetmyer, Carlos Brathwaite(c), Rovman Powell, Keemo Paul, Sheldon Cottrell, Oshane Thomas, Fabian allen

Advertisement