കൗട്ടീനോക്ക് വേണ്ടി ന്യൂകാസിൽ യുണൈറ്റഡ് രംഗത്ത്

ബാഴ്സലോണയുടെ താരമായ കൗട്ടീനോയെ സ്വന്തമാക്കാൻ ചെൽസിക്കും ആഴ്സണലിനും ഒപ്പം ന്യൂകാസിൽ യുണൈറ്റഡും ശ്രമങ്ങൾ സജീവമാക്കി. പുതിയ ഉടമകൾ വന്നതോടെ വലിയ ട്രാൻസ്ഫറുകൾ നടത്താനായി ന്യൂകാസിൽ ശ്രമിക്കുന്നുണ്ട്. ഗരെത് ബെയ്ല്, വിദാൽ എന്നിവർക്ക് ഒക്കെ വേണ്ടി ന്യൂകാസിൽ ഓഫർ വാഗ്ദാനം ചെയ്തിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ കൗട്ടീനോയ്ക്ക് ആയും ന്യൂകാസിൽ രംഗത്ത് വന്നിരിക്കുകയാണ്.

ഈ സീസണിൽ ബയേണിൽ ലോണിൽ കളിച്ച കൗട്ടീനോ ജർമ്മനിയിലും ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൗട്ടീനോയെ പണം കൊടുത്ത് വാങ്ങേണ്ടതില്ല എന്നും ബയേൺ തീരുമാനിച്ചിരുന്നു. ഇപ്പോൾ താരം പരിക്കേറ്റ് ചികിത്സയിലാണ്‌. അടുത്ത സീസണിൽ ലോണിൽ താരത്തെ സ്വന്തമാക്കാൻ ആണ് ആഴ്സണലും ചെൽസിയും ശ്രമിക്കുന്നത്. എന്നാൽ ന്യൂകാസിൽ കൗട്ടീനോയെ പണം നൽകി തന്നെ കൊണ്ടുവരാൻ ഒരുക്കമാണ്.

Previous articleസ്പർസിന്റെ താരങ്ങൾ എല്ലാം പരിക്ക് മാറി എത്തി എന്ന് ജോസെ മൗറീനോ
Next articleയുവന്റസിന്റെ ഡെമിറാലും പരിക്ക് മാറി എത്തി