യുവന്റസിന്റെ ഡെമിറാലും പരിക്ക് മാറി എത്തി

കൊറോണ കാലം കൂടുതൽ സമയം തന്നതോടെ യുവന്റസിന്റെ താരം ഡെമിറാലും പരിക്ക് മാറി എത്തി. കഴിഞ്ഞ ജനുവരിയിൽ ഏറ്റ പരിക്ക് കാരണം സീസണിൽ ഇനി കളിക്കാൻ കഴിയില്ല എന്ന് കരുതിയിരുന്ന താരമാണ് ഡെമിറാൽ. എന്നാൽ പരിക്ക് മാറി എത്തിയ താരം ഇന്ന് മുതൽ യുവന്റസിന്റെ പരിശീലന ഗ്രൗണ്ടിൽ എത്തി.

പൂർണ്ണ ഫിറ്റ്നെസിന് ഇനിയും സമയം എടുക്കും എങ്കിലും ഈ സീസണിൽ തന്നെ ഡെമിറാലിന് കളത്തിൽ വീണ്ടും ഇറങ്ങാൻ ആകും. യുവന്റസിന്റെ യുവ സെന്റർ ബാക്ക് ഡെമിറൽ ജനുവരിയിൽ ആയിരുന്നു ശസ്ത്രക്രിയ പൂർത്തിയാക്കിയത്. റോമയ്ക്ക് എതിരായ മത്സരത്തിനിടെ ആയിരുന്നു ഡെമിറലിന് പരിക്കേറ്റത്. എ സി എൽ ഇഞ്ച്വറി ആയിരുന്നു. യുവന്റസ് ആദ്യ ഇലവനിലെ സ്ഥിരം സാന്നിദ്ധ്യമായി വളരുന്നതിനിടയിലാണ് ഈ പരിക്ക് ഡെമിറലിന് വില്ലനായി എത്തിയത്.

Previous articleകൗട്ടീനോക്ക് വേണ്ടി ന്യൂകാസിൽ യുണൈറ്റഡ് രംഗത്ത്
Next articleഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ബ്രിസ്ബണിൽ