സ്പർസിന്റെ താരങ്ങൾ എല്ലാം പരിക്ക് മാറി എത്തി എന്ന് ജോസെ മൗറീനോ

കൊറോണ കാരണം ഫുട്ബോൾ നിർത്തിവെച്ചത് കൊണ്ട് ടോട്ടൻഹാമിന് വലിയ ഗുണം തന്നെ ആണ് ഉണ്ടായിരിക്കുന്നത്. ഈ സീസണിൽ ഇനി കളിക്കാൻ കഴിയില്ല എന്ന് കരുതിയ അവരുടെ പ്രധാന താരങ്ങളൊക്കെ തിരിച്ചെത്തിയിരിക്കുകയാണ്. എല്ലാവരും ഫിറ്റെൻസെ വീണ്ടെടുത്ത കാര്യം പരിശീലകൻ മൗറീനോ തന്നെയാണ് വ്യക്തമാക്കിയത്.

ഹാരി കെയ്ൻ, സോൺ, ബെർജ്വിൻ, സിസോകോ എന്നിവർ എല്ലാം പൂർണ്ണ ആരോഗ്യവാന്മാർ ആയി എന്ന് ജോസെ പറഞ്ഞു. ഇനി തന്റെ ടീമിൽ ആരും പരിക്കുമായി പുറത്ത് ഇരിക്കുന്നില്ല. അദ്ദേഹം പറഞ്ഞു. കെയ്നും സോണും ഉൾപ്പെടെ എല്ലാവരും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. സീസൺ തുടങ്ങുമ്പോൾ മുഴുവൻ സ്ക്വാഡ് തന്നെ ടോട്ടൻഹാമിന് ഉണ്ടാകുമെന്നും ജോസെ പറഞ്ഞു.

Previous articleസാഞ്ചോയെ വാങ്ങാൻ യുണൈറ്റഡ് സാഞ്ചെസിനെയും നൽകും
Next articleകൗട്ടീനോക്ക് വേണ്ടി ന്യൂകാസിൽ യുണൈറ്റഡ് രംഗത്ത്