കൊറോണയെ സ്വന്തമാക്കാൻ വീണ്ടും സെവിയ്യ രംഗത്ത്

20220112 144834

മെക്സിക്കൻ താരമായ ജീസുസ് കൊറോണയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് സ്പാനിഷ് ക്ലബായ സെവിയ്യ. പോർട്ടോയുടെ 29കാരനായ താരം സെവിയ്യ വാഗ്ദാനം ചെയ്ത കരാർ അംഗീകരിച്ചു കഴിഞ്ഞു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 12 മില്യൺ യൂറോ ആണ് സെവിയ്യ താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. റൈറ്റ് ബാക്കായും വിങ്ങറായും കളിക്കാൻ കഴിവുള്ള താരമാണ് കൊറോണ. പോർട്ടോയ്ക്ക് ആയി മികച്ച പ്രകടനമാണ് സമീപ കാലത്ത് താരം നടത്തിയത്.

2015 മുതൽ താരം പോർട്ടോക്ക് ഒപ്പം ഉണ്ട്. പോർട്ടോക്കായി 200ൽ അധികം മത്സരങ്ങൾ കളിച്ച താരം 25 ഗോളുകൾ ക്ലബിനായി നേടി. മെക്സിക്കൻ ദേശീയ ടീമിലെയും സജീവ സാന്നിദ്ധ്യമാണ് താരം. മെക്സിക്കോക്കായി 50ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പോർട്ടോക്ക് ഒപ്പം രണ്ടു ലീഗ് കിരീടം ഉൾപ്പെടെ അഞ്ചു കിരീടങ്ങൾ താരം നേടിയിരുന്നു. കഴിഞ്ഞ സമ്മറിലും സെവിയ്യ കൊറോണയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.

Previous articleസന്നാഹ മത്സരങ്ങള്‍ നഷ്ടമായെങ്കിലും മികച്ച പ്രകടനം ടീമിന് സാധിക്കുമെന്ന് അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19 ടീം കോച്ച്
Next articleയോഗ്യത റൗണ്ടിൽ പുറത്തായി പ്രജ്നേഷ് ഗുണ്ണേശ്വരന്‍