യോഗ്യത റൗണ്ടിൽ പുറത്തായി പ്രജ്നേഷ് ഗുണ്ണേശ്വരന്‍

ഓസ്ട്രേലിയന്‍ ഓപ്പൺ യോഗ്യത റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ പ്രജ്നേഷ് ഗുണ്ണേശ്വരന്‍. ഇന്ന് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ലോക റാങ്കിംഗിൽ 228ാം റാങ്കുകാരനായ മാക്സിമിലിയന്‍ മാര്‍ടെററോടാണ് പ്രജ്നേഷ് നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെട്ടത്.

2-6, 6-7 എന്ന സ്കോറിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. ഇതോടെ ഓസ്ട്രേലിയന്‍ ഓപ്പണിലെ യോഗ്യത റൗണ്ടിൽ യൂക്കി ബാംബ്രി മാത്രമാണ് ഇന്ത്യയ്ക്കാരനായി ബാക്കിയുള്ളത്.

Previous articleകൊറോണയെ സ്വന്തമാക്കാൻ വീണ്ടും സെവിയ്യ രംഗത്ത്
Next articleതളരാത്ത വിരാട് കോഹ്ലി!