സന്നാഹ മത്സരങ്ങള്‍ നഷ്ടമായെങ്കിലും മികച്ച പ്രകടനം ടീമിന് സാധിക്കുമെന്ന് അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19 ടീം കോച്ച്

Afghanu19

വിസ പ്രശ്നങ്ങള്‍ കാരണം അണ്ടര്‍ 19 ലോകകപ്പിലെ അഫ്ഗാനിസ്ഥാന്റെ സന്നാഹ മത്സരങ്ങള്‍ നഷ്ടമായെങ്കിലും ടീമിന് മികച്ച പ്രകടനം ടൂര്‍ണ്ണമെന്റിൽ പുറത്തെടുക്കുവാനാകുമെന്ന് പറ‍ഞ്ഞ് ടീം കോച്ച് റയീസ് അഹമ്മദ്സായി.

ദുബായിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്കും പിന്നീട് കരീബിയന്‍ ദ്വീപിലേക്കും എത്തുന്ന ടീമിന് ഇനി ജനുവരി 14ന് ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റിന് മുമ്പ് സന്നാഹ മത്സരങ്ങള്‍ക്ക് അവസരമില്ല.

വിസ പ്രശ്നങ്ങള്‍ അപ്രതീക്ഷിതമായിരുന്നുവെന്നും എന്നാൽ ടീമംഗങ്ങള്‍ മികച്ച പ്രകടനം നടത്തുവാന്‍ സജ്ജരാണെന്നും അഹമ്മദ്സായി പറഞ്ഞു.

Previous articleഅലാന കിംഗ് വനിത ആഷസ് സ്ക്വാഡിൽ
Next articleകൊറോണയെ സ്വന്തമാക്കാൻ വീണ്ടും സെവിയ്യ രംഗത്ത്