ചെൽസിയുടെ എമേഴ്സണെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമം

ചെൽസിയുടെ ഫുൾബാക്കായ എമേഴ്സണെ സ്വന്തമാക്കാൻ ഇന്റർ മിലാന്റെ ശ്രമം. 25 മില്യണോളമാണ് എമേഴ്സണു വേണ്ടി ഇന്റർ മിലാൻ വാഗ്ദാനം ചെയ്യുന്നത്. 25കാരനായ എമേഴ്സൺ ഇപ്പോൾ ലമ്പാർഡിന്റെ കീഴിൽ അവസരം കുറഞ്ഞു വരികയാണ്. ഇത് താരത്തെയും ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നുണ്ട് എന്നാണ് വാർത്തകൾ. എന്നാൽ ലെഫ്റ്റ് ബാക്കായി വേറെ ആരെയെങ്കിലും എത്തിച്ചാൽ മാത്രമേ ചെൽസി എമേഴ്സണെ വിൽക്കാൻ സാധ്യതയുള്ളൂ.

കഴിഞ്ഞ മത്സരത്തിൽ ആഴ്സണലിനെതിരെ എമേഴ്സണെ തുടക്കത്തിൽ തന്നെ ലമ്പാർഡ് പിൻവലിച്ചിരുന്നു. 2018ൽ നാലര വർഷത്തെ കരാറിൽ ആയിരുന്നു എമേഴ്സൺ ചെൽസിയിൽ എത്തിയിരുന്നത്.

Previous article“മാറ്റങ്ങൾ ഇല്ലാതെ മൂന്നു നാലു മത്സരങ്ങൾ കളിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് തിളങ്ങും”
Next article“2020 മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല വർഷമായിരിക്കും”