“മാറ്റങ്ങൾ ഇല്ലാതെ മൂന്നു നാലു മത്സരങ്ങൾ കളിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് തിളങ്ങും”

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ നാലിൽ എത്തണം എങ്കിൽ പരിക്ക് മാറി നിൽക്കേണ്ടതുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. നിരന്തരം മാറ്റങ്ങൾ വരുത്തേണ്ടി വരുന്നത് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് ഒരു താളം കണ്ടെത്താൻ കഴിയാതിരുന്നത് എന്ന് ഷറ്റോരി പറയുന്നു. ഒരു മൂന്ന് നാലു മത്സരങ്ങളിൽ സ്ഥിരം ഇലവനെ കളിപ്പിക്കാൻ കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സ് താൻ ഉദ്ദേശിക്കുന്ന നിലയിൽ എത്തും. ഷറ്റോരി പറഞ്ഞു.

ഈ സീസണിൽ ഇതുവരെ തന്റെ ഇലവനെ തീരുമാനിക്കുള്ള ഭാഗ്യം പരിക്കുകൾ തനിക്ക് തന്നിട്ടില്ല. ഒരാഴ്ചല്ല് മുന്നെ പോയിട്ട് രണ്ട് ദിവസം മുമ്പ് വരെ ആരായിരിക്കും കളിക്കാൻ ഫിറ്റ് എന്ന് തനിക്ക് ഇത്തവണ ഉറപ്പുണ്ടായിട്ടില്ല എന്നും ഷറ്റോരി പറഞ്ഞു. ജിങ്കൻ, ആർക്കസ്, സുയിവർലൂൺ, സിഡോഞ്ച, രാഹുൽ, ഒഗ്ബെചെ, മുസ്തഫ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ് നിരവധി തവണയാണ് പരിക്ക് കാരണം ഈ സീസണിൽ ബുദ്ധിമുട്ടിയത്.

Previous article“മാഞ്ചസ്റ്റർ യുണൈറ്റഡിനോട് സ്നേഹം മാത്രം” – ലുകാകു
Next articleചെൽസിയുടെ എമേഴ്സണെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമം