“2020 മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല വർഷമായിരിക്കും”

- Advertisement -

2020 മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല വർഷമായിരിക്കും എന്ന് യുണൈറ്റഡ് പരിശീലകൻ സോൾഷ്യർ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പുനർനിർമ്മാണത്തിലാണ്. 2020ൽ അതിന്റെ ഫലം എല്ലാവർക്കും കാണാൻ ആകുമെന്നാണ് തന്റെ പ്രതീക്ഷ. ഒലെ പറഞ്ഞു. മറ്റു പല ക്ലബുകളും സമയം എടുത്ത് മികച്ച ടീമായി തിരിച്ചുവരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ മാഞ്ചസ്റ്റർ യുണൈറ്റഡും തിരികെയെത്തും എന്നും ഒലെ പറഞ്ഞു.

സ്ട്രൈക്കർമാർ ഇല്ല ഗോളടിക്കാൻ എന്ന വിഷമം തനിക്ക് ഇപ്പോൾ ഇല്ല എന്നും ഒലെ പറഞ്ഞു. മേസൺ ഗ്രീൻവുഡിന്റെ വരവ് ടീമിൽ ലുകാകു ഉണ്ടാക്കിയ വിടവ് നികത്തിയെന്നും ഒലെ പറഞ്ഞു. റാഷ്ഫോർഡും മാർഷ്യലും ഗോളടിക്കുന്നതിനൊപ്പം ഗ്രീൻവുഡും ഗോളടിച്ച് ടീമിലെ പ്രധാന താരമായി മാറിയതിൽ സന്തോഷമുണ്ട് എന്നും ഒലെ പറഞ്ഞു.

Advertisement