ട്രാൻസ്ഫർ ബാൻ പ്രശ്നമല്ല, കോവാചിച്ചിനെ സ്വന്തമാക്കാനൊരുങ്ങി ചെൽസി

- Advertisement -

രണ്ട് ട്രാൻസ്ഫർ വിൻഡോയിൽ കളിക്കാരെ സൈൻ ചെയ്യാനാകില്ലെങ്കിലും റയൽ മാഡ്രിഡ് താരം മറ്റെയോ കോവാചിച്ചിനെ ചെൽസി വാങ്ങും. ഏതാണ്ട് 50 മില്യൺ യൂറോ നൽകിയാണ് ക്രോയേഷ്യൻ താരമായ കൊവാചിച് സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ താരം ലോൺ അടിസ്ഥാനത്തിൽ ചെൽസിക്കായി കളിച്ചിരുന്നു.

ലോൺ കളിക്കാർ നേരത്തെ ക്ലബ്ബിന് കീഴിൽ രജിസ്റ്റർ ചെയ്തതിനാൽ ട്രാൻസ്ഫർ ബാൻ നില നിൽക്കുമ്പോഴും അവരെ സൈൻ ചെയ്യുന്നതിന് തടസ്സമില്ല. ഈ മാസം 30 വരെ താരം ചെൽസിയിൽ രജിസ്റ്റർ ചെയ്തതാണ്. അതുകൊണ്ട് തന്നെ ഈ തിയതിക്ക് മുൻപ് ട്രാൻസ്ഫർ പൂർത്തിയാക്കിയാൽ ചെൽസിക്ക് പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരില്ല.

ചെൽസി പരിശീലകനാകും എന്നുറപ്പുള്ള ഫ്രാങ്ക് ലംപാർഡിന്റെ നിർദേശപ്രകാരമാണ് ചെൽസി താരത്തെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ നടത്തിയ മികച്ച പ്രകടനവും താരത്തിന് തുണയായി. ഇന്റർ മിലാനും തരത്തിനായി രംഗത്തുണ്ട്. ജൂണ് 30 ന് മുൻപ് താരത്തെ ചെൽസി സൈൻ ചെയ്തില്ലെങ്കിൽ ഇന്റർ തങ്ങളുടെ സാധ്യതകൾ തേടിയേക്കും.

Advertisement