ജലജ് സക്സേനയ്ക്ക് ഏഴു വിക്കറ്റ്, രാജസ്ഥാൻ 268ന് പുറത്ത്

- Advertisement -

കേരളവും രാജസ്ഥാനും തമ്മിൽ ഉള്ള രഞ്ജി ട്രോഫി പോരാട്ടത്തിൽ രാജസ്ഥാൻ 268ന് പുറത്ത്. രണ്ടാം ദിനമായ ഇന്ന് 178 റൺസിന്റെ ലീഡ് നേടിയ ശേഷമാണ് രാജസ്ഥാൻ ഓൾ ഔട്ടായത്. ജലജ് സക്സേനയുടെ ബൗളിംഗ് ആണ് രാജസ്ഥാനെ വലിയ ലീഡിൽ നിന്ന് തടഞ്ഞത്. സക്സേൻ ഏഴു വിക്കറ്റുകൾ ആണ് വീഴ്ത്തിയത്.

77 റൺസ് മാത്രം വിട്ടു നൽകി ആയിരുന്നു സക്സേനയുടെ ഏഴു വിക്കറ്റ് നേട്ടം. രണ്ട് വിക്കറ്റുമായി നിധീഷും മികച്ച ബൗളിംഗ് കാഴ്ചവെച്ചു. രാജസ്ഥാനു വേണ്ടി 92 റൺസുമായി കൊതാരി ഗംഭീര പ്രകടനം തന്നെ നടത്തി. ആദ്യ ഇന്നിങ്സിൽ കേരളം വെറും 90 റൺസിന് പുറത്തായിരുന്നു.

Advertisement