എഡിസൻ കവാനിക്ക് കരാർ വാഗ്ദാനം ചെയ്ത് ബാഴ്സലോണ

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ എഡിസൻ കവാനിക്ക് കരാർ വാഗ്ദാനവുനായി ബാഴ്സലോണ. ഈ ജനുവരിയിൽ തന്നെ കവാനിയെ ടീമിലേക്ക് എത്തിക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്. സെർജിയോ അഗ്വേറോ വിരമിച്ചതിനാൽ പകരം ഒരു സ്ട്രൈക്കറെ അന്വേഷിക്കുകയാണ് ബാഴ്സലോണ ഇപ്പോൾ. ബാഴ്സലോണ ഇപ്പോൾ ഒന്നര വർഷം നീണ്ടു നിൽക്കുന്ന കരാറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരത്തിന് ലഭിക്കുന്ന കരാറിനേക്കാൾ വലിയ കരാറാണ് ബാഴ്സലോണ വാഗ്ദാനം ചെയ്തിരിക്കുന്നത്.

എന്നാൽ കവാനിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരിയിൽ വിട്ടു നൽകുമോ എന്നത് സംശയമാണ്. ഈ സീസണിൽ പരിക്ക് കാരണം കവാനി അധികം മത്സരങ്ങൾ കളിച്ചിട്ടില്ല. മാഞ്ചസ്റ്ററിലെ പുതിയ പരിശീലകൻ റാൾഫിന്റെ താല്പര്യം പോലെയാകും കവാനിയുടെ ബാഴ്സലോണ നീക്കം നടക്കുമോ ഇല്ലയോ എന്ന് തീരുമാനമാക്കുക. ഇപ്പോൾ കവാനിയെ സ്വന്തമാക്കാൻ ആവില്ല എങ്കിൽ സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ താരത്തെ സ്വന്തമാക്കാനും ബാഴ്സലോണ ശ്രമിക്കും.