യുവന്റസിൽ അധികം അവസരം ലഭിക്കാത്ത മധ്യനിര താരം എമിറെ ചാനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം. ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് ചാനെ സ്വന്തമാക്കാൻ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്. ഇപ്പോൾ മധ്യനിരയിൽ മികച്ച താരങ്ങൾ ഇല്ലാതെ കഷ്ടപ്പെടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 25കാരനായ താരം മുമ്പ് ഇംഗ്ലണ്ട് ലീഗിൽ കളിച്ച പരിചയവുമുണ്ട്.
റാംസിയും റബിയോയും എത്തിയതോടെ ചാന് യുവന്റസിൽ അവസരങ്ങൾ തീരെ ലഭിക്കാതെ ആയിട്ടുണ്ട്. നേരത്തെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിലും ചാനെ യുവന്റസ് ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ താരത്തിന് 35 മില്യണോളമാണ് യുവന്റസ് ആവശ്യപ്പെടുന്നത്. ഇത്രയും തുക യുണൈറ്റഡ് നൽകുമോ എന്നത് സംശയമാണ്.