ഇന്ത്യയുടെ തിരിച്ചുവരവ് രോഹിത്തിന്റെ ശതകത്തിലൂടെ, ഒപ്പം അര്‍ദ്ധ ശതകവുമായി അജിങ്ക്യ രഹാനെയും

ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറിയ ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ച് രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയും. 39/3 എന്ന നിലയിലേക്ക് വീണ ടീമിനെ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 46 ഓവറില്‍ 184/3 എന്ന ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. 101 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയും 60 റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയുടെ മാനം കാത്ത പ്രകടനം പുറത്തെടുത്തത്.

മയാംഗ് അഗര്‍വാളിനെ അഞ്ചാം ഓവറില്‍ നഷ്ടമായ ഇന്ത്യയ്ക്ക് ചേതേശ്വര്‍ പുജാരെയെ പൂജ്യത്തിന് നഷ്ടമായി. ഇരുവരുടെയും വിക്കറ്റ് നേടിയത് കാഗിസോ റബാഡയായിരുന്നു. 12 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയെ ആന്‍റിച്ച് നോര്‍ട്ജേ പുറത്താക്കിയപ്പോള്‍ പരുങ്ങലിലായ ഇന്ത്യയെ പിന്നീട് രോഹിത്-രഹാനെ കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്.

Previous articleനാലു പ്രധാന താരങ്ങൾ ഇല്ലാതെ റയൽ മാഡ്രിഡ് മലോർകയ്ക്ക് എതിരെ
Next articleഎമ്രെ ചാനെയും ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്