ഡോർട്ട്മുണ്ടിൽ നിന്നും ആൻഫീൽഡിലേക്ക് സാഞ്ചോ എത്തുമോ? പ്രതികരണവുമായി ക്ലോപ്പ്

- Advertisement -

ബൊറുസിയ ഡോർട്ട്മുണ്ടിന്റെ ഇംഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോ ലിവർപൂളിലേക്കെത്തുമെന്ന ട്രാൻസ്ഫർ റൂമറുകളോട് പ്രതികരിച്ച് ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലോപ്പ്. സാഞ്ചോ മികച്ച താരമാണെന്നും എങ്കിലും ലിവർപൂൾ താരത്തിന് വേണ്ടി ശ്രമിക്കുന്നില്ലെന്നുമാണ് ക്ലോപ്പിന്റെ പ്രതികരണം.

എങ്കിലും ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ ഒരു സൈനിംഗ് നടത്തുമെന്ന സൂചന ക്ലോപ്പ് നൽകി. സാഞ്ചോ ഡോർട്ട്മുണ്ട് വിടാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഈ ജനുവരിയിൽ ലിവർപൂൾ സ്വന്തമാക്കുമെന്നുമാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡോർട്ട്മുണ്ട് യുവതാരം സാഞ്ചോയുടെ പരിശീലകൻ ലൂസിയൻ ഫാവ്രെയുമായി ബന്ധം ഉലഞ്ഞതും ക്ലോപ്പിന് ഡോർട്ട്മുണ്ട് മാനേജ്മെന്റുമായുള്ള മികച്ച റിലേഷൻഷിപ്പുമാണ് ഇത്തരമൊരു റിപ്പോർട്ടിനടിസ്ഥാനം. 2008-2015 വരെ ഡോർട്ട്മുണ്ട് പരിശീലകനായിരുന്നു ജർഗൻ ക്ലോപ്പ്. ഡോർട്ട്മുണ്ടിന് കഴിഞ്ഞ സീസണിലെ പോലെ മികച്ച‌ പ്രകടനമാണ് ജേഡൻ സാഞ്ചോ പുറത്തെടുക്കുന്നത്. എങ്കിലും ഡിസിപ്ലിനറി ആക്ഷനെന്ന നിലയ്ക്ക് ബാഴ്സലോണക്കെതിരായ മത്സരത്തിൽ സഞ്ചോയെ ഫാവ്രെ ബെഞ്ചിലിരുത്തിയിരുന്നു.

Advertisement