ഓസ്ട്രേലിയയിൽ നേടിയ റൺസുകൾ ആത്മവിശ്വാസം നൽകുമെന്ന് ബാബർ അസം

ഓസ്ട്രേലിയൻ പിച്ചുകളിൽ നേടിയ റൺസുകൾ തനിക്ക് ആത്മവിശ്വാസം നൽകുമെന്ന് പാകിസ്ഥാൻ താരം ബാബർ അസം. ഓസ്‌ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ പാകിസ്ഥാൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ബാബർ അസം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസ്‌ട്രേലിയൻ നിരയിൽ മികച്ച ബൗളർമാർ ഉണ്ടെന്നും മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, ജോഷ് ഹസൽവുഡ് എന്നീ ബൗളർമാർക്കെതിരെ റൺസ് നേടുമ്പോൾ ഒരുപാട് ആത്മവിശ്വാസം ലഭിക്കുമെന്നും അസം പറഞ്ഞു.

രണ്ട് ടെസ്റ്റിൽ നിന്ന് 210 റൺസ് നേടിയ ബാബർ അസം തന്നെയാണ് പരമ്പരയിൽ പാകിസ്ഥാന്റെ ടോപ് സ്കോററും. മൂന്ന് വർഷം മുൻപ് ഓസ്‌ട്രേലിയയിൽ വന്നപ്പോൾ തനിക്ക് ഇത്ര അനുഭവസമ്പത്ത് ഉണ്ടായിരുന്നില്ലെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചാണ് തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതെന്നും അസം പറഞ്ഞു. വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവരോട് തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും താൻ കുറച്ച് മത്സരങ്ങൾ മാത്രമാണ് കളിച്ചതെന്നും ബാബർ അസം പറഞ്ഞു.

Previous articleഷ്വെയിൻസ്റ്റൈഗർക്ക് പിന്നാലെ ബവേറിയൻ ഓർഡർ മെറിറ്റ് നേടി മുള്ളർ
Next articleഡോർട്ട്മുണ്ടിൽ നിന്നും ആൻഫീൽഡിലേക്ക് സാഞ്ചോ എത്തുമോ? പ്രതികരണവുമായി ക്ലോപ്പ്