“റൊണാൾഡോ അഞ്ച് ബാലൻ ഡി ഓർ സ്വന്തമാക്കിയപ്പോൾ വിഷമമായി” – മെസ്സി

Newsroom

ക്രിസ്റ്റ്യാനോ റൊണാൾഡോ 2017ൽ അഞ്ചാം ബാലൻ ഡി ഓർ നേടിയപ്പോൾ തനിക്ക് സങ്കടമുണ്ടായിരുന്നു എന്ന് സമ്മതിച്ച് ലയണൽ മെസ്സി. അഞ്ച് ബാലൻ ഡി ഓർ നേടിയ ഒരേയൊരു താരം എന്ന നിലയിൽ ഇരിക്കാൻ പ്രത്യേക സന്തോഷം ഉണ്ടായിരുന്നു. ക്രിസ്റ്റ്യാനോ 2017ൽ 5 ബാലൻ ഡി ഓറുമായി തന്റെ ഒപ്പം എത്തിയപ്പോൾ അത് തനിക്ക് വലിയ വിഷമം നൽകി എന്നും മെസ്സി പറഞ്ഞു.

ഇന്നലെ ആറാം ബാലൻ ഡി ഓർ സ്വന്തമാക്കിയ ശേഷം സംസാരിക്കുകയായിരുന്നു മെസ്സി. ഇപ്പോൾ ആറ് ബാലൻ ഡി ഓർ നേടിയ ഏക ഫുട്ബോൾ താരമാണ് മെസ്സി. ഇപ്പോൾ ആറ് ബാലൻ ഡി ഓർ നേടി ആ നേട്ടത്തിൽ ഒറ്റക്കിരിക്കുന്നതിൽ സന്തോഷം ഉണ്ട് എന്നും മെസ്സി പറഞ്ഞു.