ബ്രൂണോ ഫെർണാണ്ടസിനായി 60 മില്യൺ ഓഫറുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

പരിക്ക് കാരണം മധ്യനിരയിൽ താരങ്ങളിൽ ഇല്ലാതെ ബുദ്ധിമുട്ടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വലിയ ട്രാൻസ്ഫറിന് ഒരുങ്ങുന്നു. പോർച്ചുഗീസ് മധ്യനിര താരമായ ബ്രൂണോ ഫെർണാണ്ടസിനാ വലിയ ഓഫർ മുന്നിൽ വെച്ചിരിക്കുകയാണ്. 60 മില്യണാണ് ബ്രൂണോയ്ക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പോർടിംഗിന് ഒഫർ നൽകിയിരിക്കുന്നത്. താരത്തിന്റെ പ്രകടനം നേരിട്ടു കാണാൻ യുണൈറ്റഡ് പരിശീലകൻ ഒലെ കഴിഞ്ഞ ദിവസം പോർച്ചുഗലിൽ പോയിരുന്നു.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും ബ്രൂണോയ്ക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചിരുന്നു. സ്പോർടിംഗിന്റെ താരമായ ബ്രൂണോ കഴിഞ്ഞ സീസണിൽ 50 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 17 അസിസ്റ്റും നേടിയിരുന്നു. ഈ സീസണിൽ ബ്രൂണോ ആ ഫോം തുടരുന്നുണ്ട്. പോർച്ചുഗൽ ടീമിന്റെ നാഷൺസ് ലീഗ് കിരീടത്തിലും ബ്രൂണോയ്ക്ക് വലിയ പങ്കുണ്ടായിരുന്നു.

Advertisement