ബ്രയാൻ ഗില്ലിനെ സ്പ്ർസ് റാഞ്ചുന്നു, 25 മില്യണും ഒപ്പം ലമേലയും സെവിയ്യക്ക്

20210720 193242

സ്പെയിനിൽ അത്ഭുതങ്ങൾ കാണിക്കുന്ന യുവ വിങ്ങറെ സ്പർസ് റാഞ്ചുകയാണ്. സെവിയ്യയുടെ വിങ്ങറായ ബ്രയാൻ ഗില്ലിനെ സ്വന്തമാക്കുന്നതിന് അടുത്ത് സ്പർസ് എത്തിയതായാണ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. ബ്രയാൻ ഗില്ലിനു വേണ്ടി 25 മില്യണും ഒപ്പം സ്പർസിന്റെ താരമായ ലമേലയെയും സ്പർസ് സെവിയ്യക്ക് നൽകും. ഉടൻ തന്നെ ഈ നീക്കം സംബന്ധിച്ച അന്തിമ നടപടികൾ പൂർത്തിയാക്കും.

20കാരനയ ഗിൽ ബാഴ്സലോണയുടെ അടക്കം ശ്രദ്ധയിൽ ഉണ്ടായിരുന്ന താരമാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാലാണ് ബാഴ്സലോണ ഗില്ലിനായുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടു പോകാതിരുന്നത്. 2012 മുതൽ ഗിൽ സെവിയ്യക്ക് ഒപ്പം ഉണ്ട്. അവസാന രണ്ടു സീസണിൽ ഐബറിലും ലെഗനസിലും താരം ലോണിൽ കഴിച്ചിരുന്നു. അടുത്തുടെ സ്പെയിൻ ദേശീയ ടീമിനായും ഗിൽ അരങ്ങേറ്റം നടത്തിയിരുന്നു.

അർജന്റീന സ്വദേശിയായ ലമേല 2013 മുതൽ സ്പർസിനൊപ്പം ഉണ്ട് എങ്കിലും ഒരിക്കലും ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നില്ല.