ഞങ്ങൾ ഫാസിസ്റ്റുകൾ തന്നെ, വിപ്ലവഗാനം പാടിയ താരത്തിനെതിരെ ലാസിയോ ആരാധകർ

102598

വിപ്ലവഗാനം പാടിയ പ്രതിരോധ താരം എൽസീദ് ഹയ്സാജിനെതിരെ ലാസിയോ ആരാധകർ‌‌. നാപോളിയിൽ നിന്നും ലാസിയോയിലെത്തിയ ഹയ്സിജ് ലാസിയോ ജേഴ്സിൽ ആദ്യ മത്സരത്തിന് ശേഷമാണ് ” ബെല്ലാ ചാവോ” വിപ്ലവഗാനമാലപിച്ചത്. ആദ്യ മത്സരത്തിന് ശേഷമുള്ള പ്ലേയർ ഇനീസിയേഷനിൽ ഗാനമാലപിക്കുന്നത് ഇറ്റാലിയൻ ക്ലബ്ബുകൾ പരമ്പരാഗതമായി തുടർന്ന് വരുന്ന രീതിയാണ്. ഇതിന്റെ ഭാഗമായാണ് താരം ഇറ്റലിയിലെ ആന്റി – ഫാസിസ്റ്റ് റെസിസ്റ്റൻസിന്റെ ഗാനമായി അറിയപ്പെട്ടിരുന്ന ബെല്ല ചാവോ ആലപിച്ചത്‌.

എന്നാൽ തീവ്ര വലത്പക്ഷക്കാരായ ഒരു കൂട്ടം ലാസിയോ ആരാധകർ ഹയ്സിജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഹയ്സജ് ഒരു പുഴുവാണെന്നും ലാസിയോ ഒരു ഫാസിസ്റ്റ് ക്ലബ്ബാണെന്നുമുള്ള ബാനർ റോമിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അതേ സമയം ഫുട്ബോളിനെ പൊളിറ്റിക്സിനായി ഉപയോഗിക്കുന്നവരോട് സന്ധിയില്ലെന്നും ഹയ്സജിനൊപ്പമാണ് തങ്ങളെന്നും ലാസിയോ ക്ലബ്ബ് ഒഫീഷ്യലായി പ്രെസ് റിലീസ് ഇറക്കിയിട്ടുണ്ട്. ഇതാദ്യമായല്ല തീവ്ര വലത്പക്ഷക്കാരായ ആരാധകർ കാരണം ലാസിയോ വെട്ടിലാകുന്നത്. പലതവണ യുവേഫ ലാസിയോക്ക് പിഴ ചുമത്തിയിട്ടുണ്ട്‌.