റിയാൻ ബ്രൂയിസ്റ്ററെ വിൽക്കാൻ ഉറച്ച് ലിവർപൂൾ

20200922 121517

ലിവർപൂളിന്റെ യുവ സ്ട്രൈക്കർ റിയാൻ ബ്രൂയിസ്റ്റർ ക്ലബ് വിടും. 20കാരനായ താരത്തിന് അധികം അവസരം കൊടുക്കാൻ ആകും എന്ന് ഉറപ്പില്ലാത്തതിനാൽ ആണ് ലിവർപൂൾ താരത്തെ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. 25 മില്യണാണ് താരത്തിനായി ലിവർപൂൾ ആവശ്യപ്പെടുന്നത്‌. രണ്ട് പ്രീമിയർ ലീഗ് ക്ലബുകൾ താരത്തിനായി ഇപ്പോൾ രംഗത്തുണ്ട്. ക്രിസ്റ്റൽ പാലസും ഷെഫീൽഡ് യുണൈറ്റഡും 25 മില്യൺ നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

വിൽക്കുമ്പോൾ ബൈ ബാക്ക് ക്ലോസ് വെക്കാനും ലിവർപൂൾ ഉദ്ദേശിക്കുന്നുണ്ട്. അവസാന പ്രീസീസണിൽ ഒക്കെ ലിവർപൂൾ സീനിയർ ടീമിനൊപ്പം ബ്രൂയിസ്റ്റർ ഉണ്ടായിരുന്നു. വലിയ ഭാവി തന്നെ ഈ ഇംഗ്ലീഷ് യുവതാരത്തിന് കണക്കാക്കുന്നുണ്ട്. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ തകർത്തു കളിച്ച് താരമായിരുന്നു റിയാൻ ബ്രൂയ്സ്റ്റർ ലിവർപൂളിൽ തുടരും. അണ്ടർ 17 ലോകകപ്പലെ ടോപ്പ്സ്കോററായിരുന്നു ഈ ലിവർപൂൾ താരം. 8 ഗോളുകളാണ് ബ്രൂയ്സ്റ്റർ ലോകകപ്പിൽ നേടിയത്.

Previous articleതാരങ്ങള്‍ ബയോ ബബിളില്‍ നിന്ന് ബ്രേക്ക് എടുക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല – ജസ്റ്റിന്‍ ലാംഗര്‍
Next articleമൊറാട്ട എത്തി, യുവന്റസിന്റെ സ്ട്രൈക്കർ അന്വേഷണത്തിന് അവസാനം