മൊറാട്ട എത്തി, യുവന്റസിന്റെ സ്ട്രൈക്കർ അന്വേഷണത്തിന് അവസാനം

20200922 141331
- Advertisement -

യുവന്റസ് അവസാനം അവരുടെ സ്ട്രൈക്കറെ സ്വന്തമാക്കി. സ്പാനിഷ് താരം ആല്വാരോ മൊറാട്ട ആണ് യുവന്റസിൽ എത്തിയിരിക്കുന്നത്. താരം യുവന്റസിൽ മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പുവെച്ചു. 9 മില്യൺ നൽകി ആദ്യ വർഷം ലോണിലും അടുത്ത സീസണിൽ 40 മില്യൺ നൽകി സ്ഥിര കരാറിലും മൊറാട്ടയെ സ്വന്തമാക്കാൻ ആണ് യുവന്റസ് തീരുമാനിച്ചിരിക്കുന്നത്. ഹിഗ്വയിൻ പോയ ഒഴിവിലേക്ക് സ്ട്രൈകറെ എത്തിക്കാൻ സുവാരസിന്റെയും മിലികിന്റെയും ജെക്കോയുടെയും ഒക്കെ പിറകിൽ പോയ ശേഷമാണ് ഇപ്പോൾ യുവന്റസ് മൊറാട്ടയെ സ്വന്തമാക്കുന്നത്.

മുമ്പ് യുവന്റസിൽ കളിച്ചിട്ടുള്ള മൊറാട്ടയെ എത്തിക്കാൻ പരിശീലകൻ പിർലോ തന്നെയാണ് താല്പര്യം കാണിച്ചത്‌. പിർലോ യുവന്റസിൽ ഉള്ള കാലത്ത് ആയിരുന്നു മൊറാട്ട യുവന്റസിൽ കളിച്ചത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമായിരുന്ന മൊറാട്ടയ്ക്ക് അവിടെ അത്ര നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ ആയിരുന്നില്ല. മുമ്പ് ചെൽസിയിലും റയൽ മാഡ്രിഡിലും ഒക്കെ കളിച്ചിട്ടുള്ള മൊറാട്ടയുടെ മികച്ച പ്രകടനം വന്നത് 2014 മുതൽ 2016 വരെ മൊറാട്ട യുവന്റസിൽ കളിച്ചപ്പോൾ ആയിരുന്നു.

Advertisement