ബെൻ യെഡറിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം

Newsroom

ലുകാകു ക്ലബ് വിട്ട് പോകുമെന്ന അഭ്യൂഹങ്ങൾ കനക്കുമ്പോൾ ലുകാലുവിനു പകരക്കാരനെ കണ്ടെത്താൻ ശ്രമിക്കുകയാണ് സോൾഷ്യാറും മാഞ്ചസ്റ്റർ യുണൈറ്റഡും. സെവിയ്യയുടെ സ്ട്രൈക്കറായ ബെൻ യെഡറിനെ സ്വന്തമാക്കാനാണ് മാഞ്ചസ്റ്ററിന്റെ ഇപ്പോഴത്തെ ശ്രമം. കഴിഞ്ഞ സീസണുകളിലായി സ്പാനിഷ് ലീഗിൽ ഗോളടിച്ചു കൂട്ടുന്ന താരമാണ് ബെൻ യെഡർ.

കഴിഞ്ഞ സീസണിൽ 30 ഗോളുകൾ സെവിയ്യക്കായി ബെൻ യെഡെർ നേടിയിരുന്നു. ഒപ്പം ഏഴ് അസിസ്റ്റും താരം സ്വന്തമാക്കി. കൗണ്ടർ അറ്റാക്കിലെ വേഗതയും ബെൻ യെഡറിനെ സോൾഷ്യാർ ഇഷ്ടപ്പെടാൻ ഉള്ള കാരണമാണ്. സോൾഷ്യാറിന്റെ ഫുട്ബോൾ ശൈലിക്ക് പറ്റിയ കളിക്കാരനാണ് ബെൻ യെഡർ.

സെവിയ്യ വിടണമെന്ന് നേരത്തെ തന്നെ ബെൻ യെഡർ പറഞ്ഞിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം സ്ട്രൈക്കറായ ലൂക് ഡിയോങ് കൂടെ സെവിയ്യയിലെ എത്തിയതോടെ ബെൻ യെഡർ ക്ലബ് വിടുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. 35 മില്യൺ മാത്രമേ റിലീസ് ക്ലൊസ് ഉള്ളൂ എന്നതും മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ താരത്തെ ലക്ഷ്യമിടാൻ ഉള്ള കാരണമാണ്.