മൊറേനോ ലിവർപൂൾ വിട്ടു

അഞ്ചു വർഷത്തെ കരിയറിന് ഒടുവിൽ ആൽബെർട്ടോ മൊറേനോ ലിവർപൂൾ വിട്ടു. കരാർ അവസാനിച്ച താരം തന്റെ ലിവർപൂളിലെ കരിയറിന് അവസാനമാവുകയാണ് എന്ന് അറിയിച്ചു. 2014ൽ സെവിയ്യയിൽ നിന്ന് ആൻഫീൽഡിൽ എത്തിയ മൊറേനോ അവസാന കുറച്ച് കാലമായി ടീമിൽ ഇടമില്ലാതെ കഷ്ടപ്പെടുകയായിരുന്നു.

ലിവർപൂളിനായി 140ൽ അധികം മത്സരങ്ങൾ ഈ ലെഫ്റ്റ് ബാക്ക് കളിച്ചിട്ടുണ്ട്. മ്ലൊന്ന് ഗോളുകളും മൊറേനോ ലിവർപൂൾ കരിയറിൽ നേടി. തന്നെ മെച്ചപ്പെട്ട ഫുട്ബോൾ താരമാക്കി മാറ്റാൻ ലിവർപൂളിന് കഴിഞ്ഞു എന്നും ടീമിനും ടീമിന്റെ ആരാധകർക്കും നന്ദിയുണ്ട് എന്നും മൊറേനോ പറഞ്ഞു. 26കാരനായ മൊറേനോ വിയ്യാറയലിലേക്ക് പോകുമെന്നാണ് സൂചനകൾ.

Previous articleബെൻ യെഡറിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം
Next article517 ദിവസങ്ങൾക്ക് ശേഷം പുതിയൊരു കളിക്കാരനെ ടീമിൽ എത്തിച്ച് സ്പർസ്‌