യുവന്റസിന്റെ പുതിയ സൈനിംഗ് ലോണിൽ പോയേക്കും

റോമയിൽ നിന്ന് യുവന്റസിൽ എത്തിയ യുവ ലെഫ്റ്റ് ബാക്ക് ലൂക പെലെഗ്രിനി ലോണിൽ പോയേക്കും. യുവന്റസിലേക്ക് എത്തിയ രണ്ടാം ദിവസം തന്നെ പെലെഗ്രിനിയെ ലോണിൽ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഇറ്റാലിയൻ ക്ലബായ കലിയരി എത്തി. കഴിഞ്ഞ സീസണിൽ കലിയരിക്കു വേണ്ടി ലോണിൽ കളിച്ചായിരുന്നു പെലഗ്രിനി യുവന്റസിന്റെ ശ്രദ്ധ ആഗ്രഹിച്ചത്.

സ്പിനാസോളയെ റോമയിലേക്ക് നൽകിയതിനു പകരമായിരുന്നു യുവന്റസ് പെലഗ്രിനിയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ കലിയരിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനം പെലഗ്രിനിയെ ഇറ്റാലിയൻ അണ്ടർ 20 ടീമിലും എത്തിച്ചിരുന്നു. താരത്തെ ലോണിൽ വിടണോ എന്നത് യുവന്റസ് പ്രീസീസൺ കഴിഞ്ഞതിനു ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ.

Previous articleകുല്‍ദീപിന് പകരം ഭുവി, കേധാറിന് പകരം കാര്‍ത്തിക്, ഇന്ത്യയ്ക്ക് ബാറ്റിംഗ്
Next articleബെൻ യെഡറിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം