ലിവർപൂൾ മിഡ്ഫീൽഡർ മാർക്കോ ഗ്രുജിക് ഇനി പോർട്ടോയുടെ മാത്രം താരം

20210720 165855

ലിവർപൂൾ മധ്യനിര താരമായ ഗ്രുജിക് പോർട്ടോയിൽ സ്ഥിര കരാർ ഒപ്പുവെച്ചു. അവസാന സീസണിൽ താരം പോർട്ടോയിൽ ലോണിൽ കളിച്ചിരുന്നു. നാലു വർഷത്തെ കരാർ താരം പോർട്ടോയിൽ ഒപ്പുവെച്ചു. ലോണിൽ 39 മത്സരങ്ങൾ പോർട്ടോയിൽ കളിച്ച സെർബിയ ഇന്റർനാഷണൽ അവിടെ രണ്ടു ഗോളുകൾ നേടിയിരുന്നു.

2016 ജനുവരിയിൽ ഗ്രുജിക് ലിവർപൂളിലെത്തുമ്പോൾ അത് ക്ലോപ്പിന്റെ ലിവർപൂളിലെ ആദ്യ സൈനിംഗ് ആയിരുന്നു. റെഡ് സ്റ്റാർ ബെൽഗ്രേഡിൽ നിന്ന് ആയിരുന്നു താരം ആൻഫീൽഡിലേക്ക് എത്തിയത്. അരങ്ങേറ്റ സീസണിൽ ലിവർപൂളിനൊപ്പം എട്ട് മത്സരങ്ങളിലും 2017-18 ൽ ആറ് മത്സരങ്ങളിലും അദ്ദേഹം കളിച്ചു. തുടർന്ന് കാർഡിഫ് സിറ്റിയിൽ ലോണിൽ ചേർന്നു.

അതിനു ശേഷം ഹെർതക്ക് ഒപ്പം രണ്ടു സീസണുകൾ‌ ലോണിൽ കളിച്ചു. കഴിഞ്ഞ സീസണിന്റെ ആദ്യഘട്ടത്തിൽ റെഡ്സിനായി രണ്ട് ലീഗ് കപ്പ് മത്സരങ്ങളിൽ കളിച്ചിരുന്ന താരം പിന്നീട് ആയിരുന്നു ലോണിൽ പോയത്.

Previous article298 റൺസ് നേടി സിംബാബ്‍വേ, മൂന്ന് താരങ്ങള്‍ക്ക് അര്‍ദ്ധ ശതകം
Next articleബാഴ്സലോണയുടെ സെർജി റോബർട്ടോയെ ടീമിലെത്തിക്കാൻ ബയേൺ