താരങ്ങളെ റാഞ്ചാൻ തയ്യാറായി യൂറോപ്പ്യൻ ക്ലബ്ബുകൾ, വിൽക്കാനുറച്ച് ബൊക്ക ജൂനിയേഴ്‌സ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ്യൻ ക്ലബ്ബുകൾ അർജന്റീനയിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. രണ്ടു മധ്യനിര താരങ്ങളെ വിൽക്കാൻ തയ്യാറാണെന്ന് ബൊക്ക ജൂനിയേഴ്‌സ് അറിയിച്ചതിനെ തുടർന്നണിത്. ബൊക്ക ജൂനിയേഴ്‌സിന്റെ കൊളംബിയൻ താരം വിൽമർ ബാരിയോസ്, ഉറുഗ്വെൻ നഹിതസ് നാന്ദെസ് എന്നി താരങ്ങൾ ക്ലബ്ബ് വിടുമെന്നാണ് ബൊക്ക ജൂനിയേഴ്‌സ് അറിയിച്ചത്. അർജന്റീനിയൻ താരങ്ങളുടെ പറുദീസയായ ഇറ്റലിയിലേക്ക് തന്നെയാകും ഇരു താരങ്ങളും ലക്‌ഷ്യം വെക്കുക .

വിൽമർ ബാരിയോസിനെയാണ് റോമ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. ബാരിയോസിനു വേണ്ടി 24 മില്യൺ യൂറോ നൽകാനും റോമ തയ്യാറാണ്. കാലിയാരി ഇന്ററിന്റെ സഹായത്തോടെ ഉറുഗ്വെൻ താരത്തെ സ്വന്തമാക്കുമെന്നും കരുതുന്നു. കൊളംബിയക്ക് വേണ്ടി 17 മത്സരങ്ങളിൽ ബാരിയോസ് ബൂട്ടണിഞ്ഞിട്ടുണ്ട്. 2016. ലാണ് ബൊക്ക ജൂനിയേഴ്‌സിൽ താരമെത്തുന്നത്. റഷ്യൻ ലോകകപ്പിൽ കൊളംബിയക്ക് വേണ്ടി ബാരിയോസ് കളിച്ചിട്ടുണ്ട്.