അറ്റലാന്റയുടെ ജർമ്മൻ പ്രതിരോധ താരത്തെ റാഞ്ചാനൊരുങ്ങി ബാഴ്സലോണ

Images (24)
- Advertisement -

അറ്റലാന്റയുടെ ജർമ്മൻ പ്രതിരോധ താരത്തെ റാഞ്ചാനൊരുങ്ങി ബാഴ്സലോണ. അറ്റലാന്റയുടെ പ്രതിരോധ താരം റോബിൻ ഗോസെൻസിനെയാണ് ബാഴ്സലോണ സ്വന്തമാക്കാനൊരുങ്ങുന്നത്. ഇറ്റലിയിൽ ഗാസ്പെരിനിയുടെ അറ്റലാന്റയുടെ അവിഭാജ്യഘടകമായിരുന്നു ഗോസെൻസ്. ലെഫ്റ്റ് ബാക്കായിട്ടുള്ള ഗോസെൻസിന്റെ സോളിഡ് പെർഫോമൻസ് ജർമ്മനിയുടെ യൂറോ കപ്പ് സ്ക്വാഡിൽ ഗോസെൻസിന് ഇടംനേടിക്കൊടുത്തിരുന്നു.

2019-20 സീസണിൽ 9 ഗോളുകളുമായി അറ്റലാന്റയുടെ ടോപ്പ് സ്കോറർമാരിൽ ഒരാളായിരുന്നു റോബിൻ ഗോസെൻസ്. ജോർദി ആൽബക്ക് ബാക്കപ്പായി അടുത്ത സീസണിന് മുൻപായി എത്തിക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഗോസെൻസിന്റെ കരാറിൽ 12മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 25 മില്ല്യൺ എങ്കിലും നൽകി താരത്തെ‌ ക്യാമ്പ് നൂവിലെത്തിക്കാനാണ് ബാഴ്സലോണ ശ്രമിക്കുന്നത്.

Advertisement