ബാഴ്സലോണ താരത്തിനായി ശ്രമം തുടന്ന് വെസ്റ്റ് ഹാമും എവർട്ടണും

Images (58)

ബാഴ്സലോണ താരത്തിനായി ശ്രമം തുടന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകളായ വെസ്റ്റ് ഹാമും എവർട്ടണും. ബാഴ്സലോണ പ്രതിരോധ താരം ക്ലമന്റ് ലാഗ്ലെറ്റിനായാണ് പ്രീമിയർ ലീഗ് ടീമുകൾ രംഗത്തെത്തിയിരിക്കുന്നത്. ലോൺ ഡീലിൽ താരത്തെ സ്വന്തമാക്കാനാണ് പ്രീമിയർ ലീഗ് ടീമുകളുടെ ശ്രമം.

ഫിനാൻഷ്യൽ ക്രൈസിസിൽ ഉലയുന്ന ബാഴ്സലോണ നിരവധി താരങ്ങളെ വിറ്റൊഴിവാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പിക്വെയും അരാഹുയോയും മിൻഗേസയും ഉള്ള പ്രതിരോധ നിരയിലേക്ക് എറിക് ഗാർസിയയും കൂടിവന്നപ്പോൾ ലാഗ്ലെറ്റിന്റെ പ്ലേയിംഗ് ടൈം കുറയുമെന്ന് ഉറപ്പായീരുന്നു. ഫ്രഞ്ച് ടീമായ നാൻസിയിൽ കളിയാരംഭിച്ച താരം സെവിയ്യയിലൂടെയാണ് ലാ ലീഗയിലെത്തിയത്. 35മില്ല്യൺ യൂറോ നൽകിയാണ് ബാഴ്സലോണ ഫ്രഞ്ച് പ്രതിരോധതാരത്തെ ക്യാമ്പ് നൂവിലെത്തിച്ചത്.