ഡേവിഡ് വില്യംസ് മോഹൻ ബഗാനിൽ തുടരും, കരാർ പുതുക്കി

20210719 164654

എ ടി കെ മോഹൻ ബഗാന്റെ പ്രധാന വിദേശ താരമായ ഡേവിഡ് വില്യംസ് ക്ലബിൽ കരാർ പുതുക്കി. നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് ഡേവിഡ് വില്യംസ് മോഹൻ ബഗാനിൽ കരാർ പുതുക്കിയത്. അവസാന രണ്ടു സീസണിലും എ ടി കെയുടെ പ്രധാന താരമായിരുന്നു ഡേവിഡ് വില്യംസ്. ഒരു സീസൺ മുമ്പ് എടി കെ യെ ഐ എസ് എൽ ചാമ്പ്യന്മാരാക്കിയതിൽ പ്രധാന പങ്കുവഹിച്ച താരം കൂടിയാണ് ഡേവിഡ് വില്യംസ്.

33കാരനായ താരം കഴിഞ്ഞ രണ്ടു സീസണിലായി എ ടി കെയ്ക്ക് വേണ്ടി 13 ഗോളുകളും ഒപ്പം എഴ് അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 38 മത്സരങ്ങൾ ആകെ കളിച്ചിട്ടുണ്ട്. ഹ്യൂഗോ ബൗമസും വില്യംസും എ ടി കെയ്ക്ക് ഒപ്പം ഉണ്ട് എന്നത് അവരെ ഒരു വലിയ ക്രൊയേറ്റീവ് ഫോഴ്സാക്കി മാറ്റും. അടുത്തതായി റോയ് കൃഷ്ണയുടെ കരാറും എ ടി കെ മോഹൻ ബഗാൻ പുതുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleബാഴ്സലോണ താരത്തിനായി ശ്രമം തുടന്ന് വെസ്റ്റ് ഹാമും എവർട്ടണും
Next articleകോവിഡ് ഡെൽറ്റ വാരിയന്റ്: ഇന്റർ മിലാൻ ഫ്ലോറിഡ കപ്പിൽ നിന്നും പിന്മാറി