ബാഴ്സ വിട്ട് പ്യാനിച് ബെസിക്താസിനൊപ്പം തുർക്കിയിൽ

Img 20210209 181022
Credit:Twitter

ബാഴ്സലോണ വിട്ട ബോസ്നിയൻ താരംപ്യാനിച് ബെസിക്താസിലേക്ക്. ലോണിയായിരിക്കും തുർക്കിയിൽ താരം കളിക്കുക. ബാഴ്സലോണയുമായി മൂന്ന് വർഷത്തെ കരാറിലായിരുന്നു പ്യാനിച് ഒപ്പ് വെച്ചത്. റോമക്കായും യുവന്റസിനായും കളിച്ച പ്യാനിച് ആർതുറുമായുള്ള സ്വാപ് ഡീലിന്റെ ഭാഗമായാണ് യുവന്റസ് വിട്ടത്.

വലിയ വേതനം നൽകേണ്ടി വരുന്നത് കൊണ്ട് തന്നെ പ്യാനിചിനെ ഒഴിവാക്കാൻ ബാഴ്സലോണ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഉടനീളം ശ്രമിച്ചിരുന്നു. ഒടുവിൽ തുർക്കിഷ് ക്ലബ്ബായ ബെസിക്താസ് രംഗത്ത് വരികയായിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പ്യാനിചിന്റെ വേതനത്തിന്റെ പകുതി ബാഴ്സലോണയാണ് നൽകുക.

Previous articleമാഞ്ചസ്റ്റർ ചുവപ്പിൽ റൊണാൾഡോ ഏഴാം നമ്പർ തന്നെ, കവാനി ജേഴ്സി വിട്ടുകൊടുത്തു
Next articleമൂന്നാം റൗണ്ടിലെത്തി ബാർട്ടിയും ഇഗയും ക്വിറ്റോവയും അടക്കമുള്ള പ്രമുഖ താരങ്ങൾ